ഫോമാ നൽകിയ വെന്റിലേറ്റർ, കായംകുളം താലൂക്ക് ആശുപത്രിക്ക് കൈമാറി.
T Unnikrishnan FOMAA GS | Jun 25, 2021

അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമായുടെ  ഒറ്റക്കല്ല ഒപ്പമുണ്ട് ഫോമാ എന്ന പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലക്ക് നൽകിയ വെന്റിലേറ്ററും  ഓക്സിമീറ്ററുകളും കായംകുളം താലൂക്ക് ആശുപത്രിക്ക് കായംകുളം എം എൽ എ അഡ്വ യു പ്രതിഭ കൈമാറി. കായംകുളം മുനിസിപ്പൽ ചെയർപേഴ്സൺ ശശികല , സുഷമ ടീച്ചർ , വാർഡ് കൗൺസിലർ പുഷ്പദാസ് , കണ്ണൻ കണ്ടത്തിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു . ആശുപത്രിക്കുവേണ്ടി ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ മനോജ് ഉപകരണങ്ങൾ ഏറ്റു വാങ്ങി. ആലപ്പുഴ ജില്ലക്കാരനായ ഫോമാ അഡ്വൈസറി കൌൺസിൽ ചെയർപേഴ്സൺ ജോൺ സി വര്ഗീസാണ് വെന്റിലേറ്റർ സ്പോൺസർ ചെയ്തത്

 

കൂടുതൽ താലൂക്കുകളിലേക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ എത്തിക്കുവാനുള്ള ഫോമായുടെ ശ്രമത്തെ അഡ്വ യു  പ്രതിഭ എം എൽ എ പ്രത്യേകം അഭിനന്ദിച്ചു. ഫോമയുമായി അടുത്ത് പ്രവർത്തിക്കാൻ കുറച്ചു വൈകിപ്പോയി എന്ന വിഷമമുണ്ടെങ്കിലും ഇപ്പോഴെങ്കിലും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എം എൽ എ കൂട്ടി ചേർത്തു

 

രണ്ടാം ഘട്ടമായി കൂടുതൽ ജീവൻ രക്ഷാ ഉപകരണങ്ങൾ കേരളത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

 

ഫോമയോടൊപ്പം കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേർന്ന എല്ലാ അംഗ സംഘടനകളെയും, വ്യക്തികളെയും ഫോമാ നന്ദിയോടെ സ്മരിക്കുന്നു. വരുംകാല പ്രവർത്തനങ്ങളിലും ഫോമയോടൊപ്പം ഉണ്ടാകണമെന്ന് ഫോമാ പ്രസിഡന്റ് ശ്രീ അനിയൻ ജോർജ്ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ  അഭ്യർത്ഥിച്ചു.