ഫോമാ ചിക്കാഗോ കൺവൻഷൻ ചെയർമാൻ സണ്ണി വള്ളിക്കളം

Sunny Vallikkalam

ചിക്കാഗോ: നോർത്ത് അമേരിക്ക കണ്ട ഏറ്റവും വലിയ മലയാളി ജനകീയ കൺവൻഷൻ എന്ന സ്വപ്ന ശാക്ഷാത്ക്കാരത്തിന്റെ ആദ്യ പടിയായി കാര്യ പ്രാപ്തിയും സംഘടനാ പാടവമുള്ള കൺവർഷൻ ചെയർമാനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഫോമാ നേതൃത്വം. ചിക്കാഗോയിൽ വിവിധ സംഘടനാ പ്രവർത്തനങ്ങളിൽ തന്റെതായാ വ്യക്തിമുദ്ര പതിപ്പിച്ച സണ്ണി വള്ളിക്കളമാണ് ഫോമാ ചിക്കാഗോ കൺവൻഷന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കേരള രാഷ്ട്രീയത്തിലും സാമൂഹിക സാംസ്ക്കാരിക രംഗത്തും തിളങ്ങി നിൽക്കുന്ന ഒട്ടനവധി പ്രതിഭകളെ മലയാളത്തിനു സംഭാവന ചെയ്ത മലയാള മനോരമയുടെ  ബാലജനസഖ്യത്തിലൂടെയാണ് സണ്ണി വള്ളിക്കളം സാമൂഹിക പ്രവർത്തനത്തിലേക്ക് ഇറങ്ങുന്നത്. ചങ്ങനാശേരി യൂണിയൻ സഹകാരി ഫോറം കൺവീനർ, വലതു പക്ഷ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിച്ചതിന്റെ സംഘടനാ പാടവം, എന്നിവ സാമൂഹിക പ്രവർത്തനത്തിൽ ഉയർന്നു വരാൻ അദ്ദേഹത്തിനു മുതൽ കൂട്ടായി. അമേരിക്കയിലെ ചിക്കാഗോയിൽ കുടിയേറി പാർത്തതിനു ശേഷം, അവിടുള്ള പ്രമുഖ സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷന്റെ ബോർഡ് മെമ്പർ, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫോമായു 2014-16 കാലഘട്ടത്തിലെ സെൻട്രൽ റീജിയന്റെ, റീജണൽ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.എല്ലാവരോടും വ്യക്തിപരമായ സ്നേഹബന്ധം കാത്തു സൂക്ഷിക്കുന്ന സണ്ണി, ഫോമായുടെ ചിക്കാഗോ കൺവൻഷന്റെ ചെയർമാൻ സ്ഥാനത്തേക്ക് വന്നത് സംഘടനയ്ക്ക് എന്നും ഒരു മുതൽ കൂട്ടായിരിക്കുമെന്ന് മറ്റ് നാഷണൽ കമ്മറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
ഫോമാ 2016-18 ഭരണ സമിതി ബെന്നി വാച്ചാച്ചിറയുടെ നേതൃത്യത്തിൽ അധികാരമേറ്റെടുത്ത ശേഷം നടന്ന ആദ്യത്തെ നാഷണൽ കമ്മിറ്റി മീറ്റിംഗിലാണ് സണ്ണി വള്ളികളത്തിനെ കൺവൻഷൻ ചെയർമാനായി തിരഞ്ഞെടുത്തത്.
വിനോദ് കൊണ്ടൂർ ഡേവിഡ്
No items found

Connect with us