Presidents Message

President-Benny-Vachachira

Benny Vachachira

Phone : (847) 322 – 1973
Email : bvacha101@gmail.com

അമേരിക്കന്‍ മലയാളി ജീവിതത്തിന്റെ പ്രയാണത്തില്‍പതാകാവാഹകരാകാനുള്ള ദൗത്യം ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) കൈവശമെത്തിയിട്ട് ഒരു ദശാബ്ദം പിന്നിട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ സുവര്‍ണലിപികളില്‍ എഴുതാവുന്ന ഒട്ടേറെ നേട്ടങ്ങളും സേവന പ്രവര്‍ത്തനങ്ങളും സംഘടനയുടെ മുതല്‍ക്കൂട്ടായിട്ടുണ്ട്. ഭാവിയിലെക്കു നോക്കുമ്പൊള്‍ കൂടുതല്‍ കര്‍മ്മകുശലമായ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയും ഉരുത്തിരിയുന്നു.

കുടിയേറ്റ സമൂഹങ്ങള്‍ പൊതുവില്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്നു മലയാളികളും മോചിതരല്ല.എങ്കിലും ഈ സമൂഹത്തില്‍ വേരുറപ്പിക്കാനും ഇഴുകിച്ചേരുവാനും മറ്റു പല സമൂഹങ്ങളെക്കാള്‍ നമുക്കായിട്ടുണ്ട്. ഭാരതീയ പൈത്രുകവും സംസ്‌കാരവും നിലനിര്‍ത്തി തന്നെഅമേരിക്കന്‍ പൗരന്മാരായിമുന്നേറാനുള്ള ദൗത്യത്തില്‍നേത്രുത്വവുമായി ഫോമാ മുന്നിലുണ്ട്. മലയാളവും ഇന്ത്യന്‍ കലകളും സംസ്‌കാരവും പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഫോമാ എല്ലാ സഹായവും എത്തിക്കാന്‍ പ്രതിഞ്ജാബദ്ധമാണ്.

അതു പോലെ അമേരിക്കയില്‍ നാനാ രംഗങ്ങളില്‍ മികവു തേടാന്‍ മലയാളികളെ പ്രാപ്തരാക്കാനുള്ള കര്‍മ്മപദ്ധതികളിലും ഫോമാ സജീവമാണ്. രാഷ്ട്രീയ രംഗത്ത് നമുക്ക് കാര്യമായ പ്രാതിനിധ്യമില്ല. അതിനൊരു മാറ്റത്തിനും ഫോമാ സജീവമായി രംഗത്തുണ്ട്. യുവജനതയെ അതിനു പ്രാപ്തരാക്കാനുള്ള പരിശീലനവും സഹായങ്ങളും എത്തിക്കുകയെന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനം.

എല്ലാറ്റിനുമുപരി, അടിയന്തരഘട്ടങ്ങളില്‍ തുണയായി എത്തുക എന്നത് ഏറ്റവും വലിയ ദൗത്യമായി ഫോമാ കാണുന്നു. വിഷമാവസ്ഥകളില്പെടുന്നവര്‍ക്ക് സാന്ത്വനവും സഹായങ്ങളും — സാമ്പത്തികമായും നിയമപരമായും മറ്റും– എത്തിക്കുന്നതും സുപ്രധാനമാണ്. മോഡല്‍ മൈനോറിട്ടി എന്ന നിലയില്‍ നിന്നു നാം പിന്നോക്കം പോയിരിക്കുന്നു. നമ്മുടെയിടയിലും സഹായം അര്‍ഹിക്കുന്നവര്‍ നാട്ടിലെന്ന പോലെ കൂടിക്കൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍ വലിയൊരു ദൗത്യത്തിന്റെ നേത്രുത്വം ആണ് ഫോമായുടെ ചുമലില്‍ വന്നു ചേര്‍ന്നിരിക്കുന്നത്.

ഇവയൊക്കെ നേരിടുക എന്നത് ഒരു റിലേ റെയ്‌സ് പോലെയാണ്. ഓരോരുത്തരും അവരുടെ പങ്കു വിജയകരമാക്കി ബാറ്റണ്‍ അടുത്തവര്‍ക്കു കൈമാറുന്നു. അങ്ങനെ ദൗത്യങ്ങള്‍ സഫലമാക്കാനുള്ള പ്രയാണംഅവിരാമം തുടരുന്നു. ഈ റിലേ റെയ്‌സിലേക്കു ഏവര്‍ക്കും സ്വാഗതം.

ബെന്നി വാച്ചാച്ചിറ
പ്രസിഡന്റ്, ഫോമാ

No items found

Connect with us